വാർഷിക പദ്ധതി 2025-26
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി എന്നത് ഗ്രാമപഞ്ചായത്തിൻ്റെ ഒരു വർഷത്തെ വികസന ലക്ഷ്യങ്ങളും, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും, അതിനായുള്ള ധനവിനിയോഗവും സംബന്ധിച്ച സമഗ്രമായ രേഖയാണ്. ഇത് പ്രാദേശിക തലത്തിൽ ജനകീയാസൂത്രണ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന ഒന്നാണ്.
കേരളത്തിൽ, പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി ഓരോ വർഷവും ഈ വാർഷികപദ്ധതികൾ തയ്യാറാക്കുകയും അംഗീകാരം നേടുകയും ചെയ്യുന്നു. നിലവിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ (2022-2027) ഭാഗമായുള്ള വാർഷികപദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഇടവ ഗ്രാമപഞ്ചായത്തിൻെറ 2025-26 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭകളുടെയും വികസന സെമിനാറിലെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെയും പ്രോജക്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് തദ്ദേശ ഭരണസ്ഥാപനത്തിന്‍റ മുന്‍ഗണനയും കണക്കിലെടുത്തു കൊണ്ട് ഓരോ വിഷയ മേഖലയ്ക്കും ഉപമേഖലയ്ക്കും വകയിരുത്താവുന്ന അടങ്കല്‍ തുക വകയിരുത്തിയാണ് വാര്‍ഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2025-26 വാര്‍ഷികപദ്ധതിയില്‍ വിവിധ വിഭാഗങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ക്കും ലഭ്യമാക്കുന്ന തുകയുടെ വിശദാംശങ്ങളും പദ്ധതിയുടെ പട്ടികയും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.