ബജറ്റ് റിപ്പോർട്ട്

ഇടവ ഗ്രാമ പഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളാണ് ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇടവ ഗ്രാമ പഞ്ചായത്തിൻറെ സാമ്പത്തിക പരിമിതികൾക്കുള്ളില് നിന്ന്, എന്നാൽ പഞ്ചായത്തിന്റെ അനിവാര്യവും പൊതുവായതുമായ ചുമതലകള് ഫലപ്രദമായി നിറവേറ്റുന്നതിന് ഉതകുന്നതുമായ ബജറ്റ് രൂപീകരണത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. സംസ്ഥാന ബജറ്റ് വിഹിതവും കേന്ദ്ര സർക്കാര് അനുവദിക്കുന്ന ഫിനാൻസ് കമ്മീഷന് ഗ്രാൻറും മെയിൻറനൻസ് ഗ്രാൻറുകളും സർക്കാര് നിബന്ധനകൾക്ക് ഉള്ളില് നിന്ന് തന്നെ ചെലവഴിക്കേണ്ടതുണ്ട്. എന്നിരിക്കിലും ഇവയുടെ യുക്തവും ഫലപ്രദവുമായ വിനിയോഗത്തിന് വഴിയൊരുക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളുടെ പൂർത്തീകരണമായി ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നു. തനത് ഫണ്ട് വരുമാനം സാദ്ധ്യമായ വഴികളിലൂടെ വർദ്ധിപ്പിച്ച് കൂടുതല് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക എന്നത് ഈ ബജറ്റ് മുന്നോട്ട് വയക്കുന്ന ആശയമാണ്. കെട്ടിട നികുതിയിലും ലൈസൻസ് ഫീസ് പ്രൊഫഷൻ ടാക്സ് എന്ന ഇനങ്ങളിലും വാടക, ലേലം എന്നിവയിലും നൂറ് ശതമാനം കളക്ഷൻ ഉണ്ടാക്കുന്നതിനുള്ള നടപടി ക്രമങ്ങള് ബജറ്റ് നിഷ്കർഷിക്കുന്നു.